Powered By Blogger

Search This Blog

Wednesday, December 17, 2008

പ്രിയപ്പെട്ട ജീവിതമേ നന്ദി ഒരായിരം നന്ദി .......


ദുഖിക്കുവാനുള്ള മനുഷ്യന്റെ ജന്മവാസന ആയിരിക്കാം എന്നില്‍ ദുഃഖപൂര്‍ണമായ ഓര്‍മ്മകളുടെ ഓളങ്ങളെ ചലിപ്പികുനത് . ഓര്‍മ്മകള്‍ക്ക് ഒരിക്കലും മരണമില്ല. ഒരു മയക്കം മാത്രം. കാലത്തിന്റെ ചടുലമായ തിരയിളകത്തില്‍ അകല്‍ച്ചയുടെ അകലങ്ങളില്‍ നിന്നും ഞങള്‍ അകലെയാണെന്നു ഞാന്‍ വിശ്വസിച്ചു . അവളുടെ നിഷ്കളങ്കമായ സ്നേഹം അതെനിക്ക് വേണമായിരുന്നു. പക്ഷെ അവള്‍ കൂട് വിട്ടകന്ന് പുതിയ താവളം കണ്ടുപിടിച്ചിരിക്കുന്നു. ഞാന്‍ മോഹങ്ങളുമായി പറന്നുയര്‍ന്ന വെറുമൊരു വാനമ്പാടി ആയിരിക്കുന്നു ... എന്നിട്ടും എനിക്കവളെ അല്പംപോലും വെറുക്കാന്‍ കഴിയുന്നില്ലലോ . നീ നഷ്ട്ടപെടുത്തിയ എന്റെ ആത്മാവിനെതേടി ഞാന്‍ ഇവിടെ അലയുകയാണ് ..... നന്ദി നീ നല്‍കാന്‍ മടിച്ച പൂച്ചെണ്ടുകള്‍ക്ക് ... എന്റെ വിളക്കിലെരിയാത്ത ജാലകള്‍ക്ക് .. എന്റെ മണ്ണില്‍ വീണ്‌ഒഴുകാത്ത മുകിലുകള്‍ക്കു‌ .. എന്നൈ തഴുകാതെ , എന്നില്‍ തളിര്‍കാതെ ....എന്റെ കണ്ണിലുടഞ്ഞ കിനാവിന്‍ കുമിളകള്‍ എല്ലാം ....എനിക്ക് നീ നല്‍കാന്‍ മടിച്ചവെയ്കെല്ലാം ......

പ്രിയപ്പെട്ട ജീവിതമേ നന്ദി ഒരായിരം നന്ദി .......

സ്നേഹം വിനോദമല്ല പ്രണയം ആര്‍ഭാടവും അല്ല


വിചാരങ്ങളില്ലാത്ത ജീവിതം. വീര്‍പ്പുമുട്ടലിന്റെ .... ഒന്നു വിതുമ്പി കരയുവാന്‍പോലും ആവുന്നില്ല.... ഞാന്‍ സഞ്ചരിച്ച പാതകളിലെല്ലാം നിഴലുകള്‍ മാത്രമായിരുന്നു! എന്റെ ശിരസ്സില്‍ പതിച്ച സൂര്യതാപം നിഴലുകളെ പോലും അപ്രതക്ഷമാക്കി ! എന്നിലെ ചിന്തയെ ഉണര്‍ത്തിയ വൈകിവന്ന വിചാരം സത്യത്തിനാണെന്ന് മനസിലാക്കാം! കാരണം? ആര്‍ത്തിയോ ആവേശമോ എന്റെ വികാരങ്ങളില്‍ പ്രകടമായിരുന്നില്ല . സ്നേഹം വിനോദമല്ല ! പ്രണയം ആര്‍ഭാടവും അല്ല.. ഇതു രണ്ടും നേരം പോക്കിനായി ഇന്‍റര്‍നെറ്റില്‍ ഓടികളിക്കുന്നര്‍ക്ക് പ്രണയത്തിന്റെ നഷ്ട്ടപ്പെടലിന്റെ കുറ്റബോധം ഉണ്ടാകില്ല. ചോരയുടെ മണം മാറാത്ത ജീവനെ അഴുകുചാലില്‍ വലിച്ചെറിയുന്ന പ്രവണതയും മനം മടിപ്പികുന്ന ഗന്ധവും ഉണ്ട് ഇവരുമായുള്ള എന്റെ ചങ്ങാത്തത്തിന്. എന്റെ മനസ്സിന്റെ അന്ത്യംകൊണ്ട് അവസാനരംഗം ഇവര്‍ തന്നെ കളിച്ചു തീര്‍ത്തു . എന്റെ മുഖത്തെ ചായത്തില്‍ വിയര്‍പ്പുതുള്ളികള്‍ ഇല്ല. എന്റെ സംസാരത്തിന് മുറിവ് ഏറ്റിട്ടില്ല. നല്ല സദസ്സിന്റെ മുന്‍പില്‍ എനിക്കായി നല്ലൊരു അരങ്ങ് ഉയരും ! അപ്പോള്‍ എന്റെ ക്ഷണം ഉണ്ടാകും കാണാന്‍ വരിക ! ദൂരത്തു നിന്നുമാത്രം ... ....................