Monday, June 15, 2009
യാത്രാമൊഴിയുടെ നൊമ്പരം
നീ മഴയാകുക .. ഞാന്‍ കാറ്റ് ആകാം ..നീ മാനവും ഞാന്‍ ഭുമിയുമാകാം.എന്റെ കാറ്റ് നിന്നില്‍ അലിയുമ്പോള്‍നിന്റെ മഴ എന്നിലേക്ക് പെയ്തുഇറങ്ങട്ടെ
മനസിന്‍ ബിന്ദുവില്‍ മനം കവര്‍ന്നു കുടിയിരികുന്നുവോ ?. പറഞ്ഞയക്കുവാന്‍ മനസ്സിലെങ്കിലും പോവുക ദേവി നിന്‍ ദേവന്റെ കൂടെ ..എന്റെ പൂങ്കാവനത്തില്‍ എന്നോ വിരിഞ്ഞ നീ .......ഇന്നു നീ നിന്‍ ദേവന്‍ തന്‍ കൈകള്‍ പിടിച്ച് പോവുക അവന്‍തന്‍ പൂങ്കാവനത്തില്‍ .....എന്‍ മനസ്സ് പിടയുന്നു , കണ്ണുനീര്‍ പൊടിയുന്നു, വാക്കുകള്‍ വരുന്നില്ല, കൈകള്‍ വിറയ്ക്കുന്നു .. മനസ്സേ...... നിന്‍ നില തെറ്റരുതിപ്പോള്‍ കനവെ നീ ഓടി മറയരുതിപ്പോള്‍ .....
എനിക്ക് നിന്നെയും നിനക്ക് എന്നെയും ഇനിയി ജന്മത്തില്‍ തിരിച്ചു കിട്ടില്ലലോ എന്ന അറിയാത്ത തേങ്ങല്‍ മൗനമായി. പറയാതെ പോയ ഒരു യാത്രാമൊഴിയുടെ നൊമ്പരം ഒരു തലയാട്ടലില്‍ ഒതുക്കി വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതിഷയോടെ ...... മനുസ്
Wednesday, December 17, 2008
പ്രിയപ്പെട്ട ജീവിതമേ നന്ദി ഒരായിരം നന്ദി .......
സ്നേഹം വിനോദമല്ല പ്രണയം ആര്‍ഭാടവും അല്ല
Monday, December 17, 2007
Thursday, December 6, 2007
Wednesday, December 5, 2007
ഒരു നല്ല കൂട്ടുകാരന്‍
സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്തായി......
മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; ജീവിത യാത്രയില് കണ്ടുമുട്ടി…………………………..
പരസ്പരം സുഹൃത്തുക്കളായി………………….
കാലവും, ദൂരവും, ദേശവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിച്ചാലും………………..
അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം………………
മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...
ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്തല കാലങള്‍ താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്...
അനുഭവങള്‍ തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്.....
എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.
എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം.
കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും
അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു..