
വിചാരങ്ങളില്ലാത്ത ജീവിതം. വീര്‍പ്പുമുട്ടലിന്റെ .... ഒന്നു വിതുമ്പി കരയുവാന്‍പോലും ആവുന്നില്ല.... ഞാന്‍ സഞ്ചരിച്ച പാതകളിലെല്ലാം നിഴലുകള്‍ മാത്രമായിരുന്നു! എന്റെ ശിരസ്സില്‍ പതിച്ച സൂര്യതാപം നിഴലുകളെ പോലും അപ്രതക്ഷമാക്കി ! എന്നിലെ ചിന്തയെ ഉണര്‍ത്തിയ വൈകിവന്ന വിചാരം സത്യത്തിനാണെന്ന് മനസിലാക്കാം! കാരണം? ആര്‍ത്തിയോ ആവേശമോ എന്റെ വികാരങ്ങളില്‍ പ്രകടമായിരുന്നില്ല . സ്നേഹം വിനോദമല്ല ! പ്രണയം ആര്‍ഭാടവും അല്ല.. ഇതു രണ്ടും നേരം പോക്കിനായി ഇന്‍റര്‍നെറ്റില്‍ ഓടികളിക്കുന്നര്‍ക്ക് പ്രണയത്തിന്റെ നഷ്ട്ടപ്പെടലിന്റെ കുറ്റബോധം ഉണ്ടാകില്ല. ചോരയുടെ മണം മാറാത്ത ജീവനെ അഴുകുചാലില്‍ വലിച്ചെറിയുന്ന പ്രവണതയും മനം മടിപ്പികുന്ന ഗന്ധവും ഉണ്ട് ഇവരുമായുള്ള എന്റെ ചങ്ങാത്തത്തിന്. എന്റെ മനസ്സിന്റെ അന്ത്യംകൊണ്ട് അവസാനരംഗം ഇവര്‍ തന്നെ കളിച്ചു തീര്‍ത്തു . എന്റെ മുഖത്തെ ചായത്തില്‍ വിയര്‍പ്പുതുള്ളികള്‍ ഇല്ല. എന്റെ സംസാരത്തിന് മുറിവ് ഏറ്റിട്ടില്ല. നല്ല സദസ്സിന്റെ മുന്‍പില്‍ എനിക്കായി നല്ലൊരു അരങ്ങ് ഉയരും ! അപ്പോള്‍ എന്റെ ക്ഷണം ഉണ്ടാകും കാണാന്‍ വരിക ! ദൂരത്തു നിന്നുമാത്രം ... ....................
No comments:
Post a Comment