
നീ മഴയാകുക .. ഞാന്‍ കാറ്റ് ആകാം ..നീ മാനവും ഞാന്‍ ഭുമിയുമാകാം.എന്റെ കാറ്റ് നിന്നില്‍ അലിയുമ്പോള്‍നിന്റെ മഴ എന്നിലേക്ക് പെയ്തുഇറങ്ങട്ടെ
മനസിന്‍ ബിന്ദുവില്‍ മനം കവര്‍ന്നു കുടിയിരികുന്നുവോ ?. പറഞ്ഞയക്കുവാന്‍ മനസ്സിലെങ്കിലും പോവുക ദേവി നിന്‍ ദേവന്റെ കൂടെ ..എന്റെ പൂങ്കാവനത്തില്‍ എന്നോ വിരിഞ്ഞ നീ .......ഇന്നു നീ നിന്‍ ദേവന്‍ തന്‍ കൈകള്‍ പിടിച്ച് പോവുക അവന്‍തന്‍ പൂങ്കാവനത്തില്‍ .....എന്‍ മനസ്സ് പിടയുന്നു , കണ്ണുനീര്‍ പൊടിയുന്നു, വാക്കുകള്‍ വരുന്നില്ല, കൈകള്‍ വിറയ്ക്കുന്നു .. മനസ്സേ...... നിന്‍ നില തെറ്റരുതിപ്പോള്‍ കനവെ നീ ഓടി മറയരുതിപ്പോള്‍ .....
എനിക്ക് നിന്നെയും നിനക്ക് എന്നെയും ഇനിയി ജന്മത്തില്‍ തിരിച്ചു കിട്ടില്ലലോ എന്ന അറിയാത്ത തേങ്ങല്‍ മൗനമായി. പറയാതെ പോയ ഒരു യാത്രാമൊഴിയുടെ നൊമ്പരം ഒരു തലയാട്ടലില്‍ ഒതുക്കി വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതിഷയോടെ ...... മനുസ്
No comments:
Post a Comment